കേരളം (www.evisionnews.co): സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാവുന്നതാണ് ഈ അഞ്ച് വര്‍ഷക്കാലം രാജ്യം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുള്ള രാജ്യത്ത് അവരെ പരിഗണിക്കാതെ കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച പരിഗണന ലഭിക്കുന്നു. ലപ്പുറത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയവരുടെ പേര് മാത്രമാണ് മാറിയത്. നയം ഒട്ടും മാറിയില്ല. കോണ്‍ഗ്രസ് നയം ബിജെപിയും സ്വീകരിച്ചു. രാജ്യത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ വരുന്ന സാമ്രാജ്യത്വത്തോട് രണ്ട് കൂട്ടര്‍ക്കും ഒരേ സമീപനമാണ്. ഇതാണ് നമ്മുടെ ദുരന്തത്തിന് കാരണം. അഞ്ച് വര്‍ഷത്തെ ബിജെപിയുടെ എല്ലാ നടപടികളും ജനദ്രോഹപരമായിരുന്നു.
രാജ്യം ശ്രദ്ധിക്കപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ പലയിടത്തും ഉണ്ടായി. വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങളുയര്‍ത്തി തെരുവിലിറങ്ങി. അഴിമതിയുടെ കാര്യത്തില്‍ വീരന്‍മാരാണ് തങ്ങള്‍ എന്ന് തെളിയിക്കുകയാണ് ബിജെപി. ബിജെപിയ്ക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. അതിനാല്‍ ബിജെപി പരാജയപ്പെടണം. നമ്മുടെ രാജ്യം ബിജെപിയില്‍ നിന്നും മുക്തമായ രാജ്യമായി മാറണം. പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാരാണ് എന്ന കാര്യത്തില്‍ സംശയമില്ല. മതനിരപേക്ഷത അവകാശപ്പെട്ടിട്ട് കാര്യമില്ല, മറിച്ച് എല്ലാ കാര്യത്തിലും ബദല്‍ നയം രൂപപ്പെടണമെന്നും പിണറായി പറഞ്ഞു.
Post a Comment
0 Comments