കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാണിക്കടവിലെ ചുമരെഴുത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്‌നേഹം കൊണ്ട് ഉണ്ണിച്ചാക്ക് എന്നെഴുതിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാസര്‍കോട് ജില്ലയില്‍ ബഹുമാനപൂര്‍വം വിളിക്കുന്ന ഇച്ച വിളിയുടെ അടിസ്ഥാനത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താനെ ഉണ്ണിച്ചാക്ക് എന്നെഴുതിയ ചുമരെഴുത്താണ് ഫേസ്ബുക്കിലും വാട്ട്സ് അപ്പിലും വന്‍ പ്രചാരണം നേടിയത്. ഇതിന് പിന്നാലെ രാജ് മോഹന്‍ ഉണ്ണിച്ചാനെ വോട്ട് ചെയ്ത് ജയ്പ്പിച്ചെപ്പാ എന്ന കാഞ്ഞങ്ങാടന്‍ ഭാഷയില്‍ അഭ്യര്‍ഥന കൂടിയായി ചുമരെഴുത്ത് പരിണമിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ഉണ്ണിച്ചാനെ എന്ന വാക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഏറ്റടുത്തിരുന്നു. അതിനിടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ണിച്ച തന്നെയാണ്. വലിയ സ്‌നേഹമാണ് ഉണ്ണിത്താന് കാസര്‍കോടന്‍ ജനത നല്‍കുന്നത്. ഇതു വോട്ടായി കൂടി ഉണ്ടാവണമെന്ന ആഗ്രഹമാണ് രാജ് മോഹന്‍ ഉണ്ണിത്താനുള്ളത്. അതുതന്നെ സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ജില്ലയിലെ യു.ഡി.എഫ് നേതാക്കളും അണികളും.
Post a Comment
0 Comments