കാസര്‍കോട് (www.evisionnews.co): ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ അടിച്ച സംഭവത്തില്‍ ഭര്‍തൃപിതാവിനും മാതാവിനുമെതിരെ പോലീസ് കേസെടുത്തു. കുമ്പള സി.എച്ച്.സി റോഡിലെ കെ എം സഫിയയുടെ പരാതിയില്‍ ചൂരിയിലെ ഭര്‍ത്താവിന്റെ പിതാവ് റഹ് മാന്‍, മാതാവ് റംല എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മാര്‍ച്ച് 28നാണ് സംഭവം. ഭര്‍തൃവീട്ടിലെത്തിയ തന്നെ ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
Post a Comment
0 Comments