കാസര്‍കോട് (www.evisionnews.co): കെ.എം മാണിയുടെ വിയോഗം സംസ്ഥാനത്തിന് തീരാനഷ്ടമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം ശൈലിയിലൂടെ പ്രവര്‍ത്തനം നടത്തി ഒരു പ്രസ്ഥാനമായി വളര്‍ന്ന സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു. ജനാധിപത്യ ചേരിയില്‍ ഉറച്ചുനിന്ന് മതേതരത്വത്തിനും വികസനത്തിനും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യു.ഡി.എഫിനെ എക്കാലത്തും മുന്നില്‍ നിന്നും ശക്തിപ്പെടുത്തിയ നേതാവായിരുന്നു.നിയമസഭയിലും മന്ത്രി സഭയിലും ഏറെക്കാലം സഹ പ്രവര്‍ത്തകരനായിരുന്നു. അന്നുതൊട്ടു തുടങ്ങിയ സ്‌നേഹവും സൗഹൃദവും ആത്മബന്ധവും എക്കാലവും മറക്കാനാകാത്തതാണെന്നും സി.ടി പറഞ്ഞു.
Post a Comment
0 Comments