കാസര്‍കോട് (www.evisionnews.co): കോടതിക്കകത്ത് ഗൃഹനാഥനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെല്ലിക്കുന്ന് പള്ളിവളപ്പിലെ സി.കെ മൊയ്തുവാ (60)ണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മലപ്പുറം വേങ്ങരയിലെ അബൂബക്കറിനാണ് (65) കുത്തേറ്റത്. കവിളിനും കൈക്കുമാണ് കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബൂബക്കറിന്റെ മകന്‍ അഫ്സലും നെല്ലിക്കുന്നിലെ മൊയ്തുവിന്റെ മകള്‍ ഷംസീറയും തമ്മില്‍ 2017 ജനുവരി അഞ്ചിന് വിവാഹിതരായിരുന്നു. ഈബന്ധത്തില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. പത്രപരസ്യം വഴിയാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. കുട്ടി ജനിച്ച് ഒന്നര വര്‍ഷമായി ഷംസീറ നെല്ലിക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗല്‍ അതോറിറ്റിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 മണിയോടെ കൗണ്‍സിലിംഗ് നടത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സൂപ്പര്‍ വൈസര്‍ ദിനേശ് ഇരുവരുടെയും ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് മൊയ്തു അബൂബക്കറിനെ കുത്തിയത്. വിദ്യാനഗര്‍ നഗര്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post a Comment
0 Comments