Type Here to Get Search Results !

Bottom Ad

ഒരേ മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സിപിഎം


പുതുച്ചേരി (www.evisionnews.co): ഒരേ മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുമായിട്ടാണ് സി.പി.എം തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പിന്തുണയ്ക്കുന്നത്. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലാണ് ഈ അപൂര്‍വ കാഴ്ച്ച.

പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലെ ഏഴു ലോക്കല്‍ കമ്മിറ്റികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ പിന്തുണ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്താണ്. ഈ രണ്ടു ലോക്കല്‍ കമ്മിറ്റികളും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പുതുച്ചേരിയില്‍ ഏക ലോക്സഭാ മണ്ഡലമാണിത്. തമിഴ്നാട്ടിലെ സഖ്യത്തിന്റെ സഖ്യത്തിന്റെ ഭാഗമായിട്ടാണ് പുതുച്ചേരിയിലെ പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി. വൈദ്യലിംഗത്തെ ഇവര്‍ പിന്തുണയ്ക്കുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad