കാസര്‍കോട് (www.evisionnews.co): പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്റെ ഉണ്ണിത്താന്റെ കൈവശം ഒരുലക്ഷം രൂപയാണെന്ന് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതൊഴികെ ക്രിമിനല്‍ കേസുകള്‍ ഒന്നുംതന്നെയില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. മനോരമ ന്യൂസില്‍ കൗണ്ടര്‍ പോയിന്റില്‍ പങ്കെടുക്കവെ ശശികലയെ അപമാനിച്ചെന്ന പരാതിയില്‍ നഷ്ടപരിപരിഹാരം നല്‍കണമെന്ന് കാണിച്ചാണ് ഒന്നാം പ്രതിയായി അയ്യപ്പദാസും രണ്ടാം പ്രതിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഉള്‍പ്പെടുത്തി കേസ് ഉള്ളത്.
കനറാ ബാങ്ക് തിരുവനന്തപുരം പൂജപ്പുര ശാഖയില്‍ 1,64,404.53 പൈസയും ഫെഡറല്‍ ബാങ്ക് കൊല്ലം കൊളയത്തൂര്‍ ശാഖയില്‍ 7000 രൂപയും എസ്ബിഐ വഴുതക്കാട് ബ്രാഞ്ചില്‍ 9060രൂപയും അതേ ബാങ്കിലെ എസ്.ബി അക്കൗണ്ടില്‍ 11,602 രൂപയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് കൊല്ലം ശാഖയില്‍ 5.71 പൈസയും ഐഡിബിഐ കാസര്‍കോട് ബ്രാഞ്ചില്‍ 30,000 രൂപയും നിക്ഷേപമായുണ്ട്. കൊല്ലം കില്‍ക്കല്ലൂര്‍ വില്ലേജില്‍ 5.5 ലക്ഷം രൂപ വിലമതിക്കുന്ന ഒമ്പത് സെന്റ് സ്ഥലവും അതേ വില്ലേജില്‍ കൃഷിയേതരമായി 15 സെന്റ് സ്ഥലവും ഉണ്ട്.
Post a Comment
0 Comments