Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു


കാസർകോട് (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു. മുസ്ലിം വിദ്യാർത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുർഗ് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ്, ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, കെ എസ് ടി യു കാസറഗോഡ് ജില്ലാ പ്രസിഡണ്ട്, എസ് ടി യു മോട്ടോർ തൊഴിലാളി സ്ഥാപക പ്രസിഡണ്ട്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ പനവികളും വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, കേരള ഫിഷർമാൻ കോർപറേഷൻ ഡയരക്ടർ, കെ എസ് ആർ ടി സി ഉപദേശക സമിതി മെമ്പർ, ഒയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ, റെയിൽവേ യൂസേർസ് ഫോറം മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1982ൽ ഉദുമ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. പഴയകാല മുസ്ലിം ലീഗ് നേതാവ് പി കെ യൂസഫിന്റെയും, അതിഞ്ഞാൽ കല്യായിൽ ആയിസുവിന്റെ യും മകനായി 1950ൽ ജനിച്ച മുഹമ്മദ് കുഞ്ഞി, അതിഞ്ഞാൽ അജാനൂർ ഗവ: മാപ്പിള എൽ പി സ്കൂൾ, മാണിക്കോത്ത് ഗവ. യു പി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ, പടന്നക്കാട് ശ്രീ നാരായണ ടീച്ചേർസ് ട്രെയിനിംഗ് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി 1970 ൽ ചിത്താരി എ യു പി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ലേഖകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദീർഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 'വൈസ് പ്രസിഡണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, അധ്യാപകൻ, എഴുത്തുകാരൻ, വാഗ്മി, പത്ര പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റർ മലബാറിലെ മുസ്ലിം ലീഗ് വേദികളിലെ മുഖ്യ പ്രസംഗകനാണ്. സി എച്ച് മുഹമ്മദ് കോയ പുരസ്കാര ജേതാവാണ്. ഇബ്രാഹിം സുലൈമാൻ സേട്ട്, ജി എം ബനാത്ത് വാല, തുടങ്ങിയ ലീഗ് നേതാക്കളുടെ ദ്വിഭാഷി കൂടിയായിരുന്നു. നിലവിൽ കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് യതീംഖാന നിർവ്വാഹക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ ആമിന, മക്കൾ ഖാലിദ്, ഖമറുന്നിസ, സുമയ്യ.

Post a Comment

0 Comments

Top Post Ad

Below Post Ad