മുംബൈ (www.evisionnews.co): പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയെ നേരിടാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെ തേടിയുള്ള കോണ്‍ഗ്രസിന്റെ അന്വേഷണം ഊര്‍മിള മാതോംഡ്കറിലാണ് ചെന്നെത്തിയത്. കോണ്‍ഗ്രസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍ ഊര്‍മിള സ്ഥാനാര്‍ഥിയാകുന്നതോടെ മുംബൈ നോര്‍ത്ത് തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഊര്‍മിളയുടെ പേര് സജീവ പരിഗണനയിലാണെന്നും ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
Post a Comment
0 Comments