ഉപ്പള (www.evisionnews.co): ഉപ്പളയില്‍ പുതിയതായി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന വ്യാപാര സ്ഥാനപത്തിന് നേരെ അക്രമം. ദേശീയ പാതയോരത്ത് യു.കെ അഫ്‌സല്‍ മാളില്‍ പണി നടന്നുകൊണ്ടിരിക്കുന്ന മാമിയുടെ രണ്ടാമത് ഔട്ട് ലെറ്റിന് നേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കടയുടെ പിറക് വശത്തെ പൂട്ടുപൊളിച്ച് അകത്തുകയറി അക്രമികള്‍ സാധന സാമഗ്രികള്‍ നശിപ്പിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് കാസര്‍കോട് ജില്ലാ പൊലീസില്‍ പരാതി നല്‍കി.
Post a Comment
0 Comments