കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ മനുഷ്യരെ നിഷ്ഠൂരമായി കൊന്നുതള്ളുന്ന സി.പി.എമ്മിനും അതിനെ കുറിച്ച് മൗനം പാലിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം ഇപ്പോഴും കേരളത്തില്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തി അധികാരത്തില്‍ തുടരുന്നത് നാണക്കേടാണെന്ന് ബല്‍റാം പറഞ്ഞു.
കമ്മ്യൂണിസം മുമ്പ് അധികാരത്തിലിരുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് കേരളത്തില്‍ ഇപ്പോഴും കമ്മ്യൂണിസം അധികാരത്തിലുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതമാണ്. ലോകത്ത് മനുഷ്യരെ കൊന്നുതള്ളിയതില്‍ ഒന്നാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റുകള്‍ക്കാണ്. ആളുകളെ കൊലപ്പെടുത്തിയതില്‍ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളായിരുന്ന സ്റ്റാലിനും മാവോക്കും ശേഷമാണ് ഹിറ്റ്ലറുടെ സ്ഥാനം. അക്രമരാഷ്ട്രീയത്തോട് മൗനം പാലിച്ച് ഇപ്പോഴും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ സാംസ്‌കാരിക നായകരല്ല സാംസ്‌കാരിക നികൃഷ്ട ജീവികളാണെന്നുംബല്‍റാം പറഞ്ഞു
Post a Comment
0 Comments