അണങ്കൂര്‍ (www.evisionnews.co): ബെദിരയില്‍ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം മാര്‍ച്ച് 27ന് വൈകിട്ട് നാലുമണിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മലി മുഖ്യാതിഥിയാകും.
ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുനീര്‍ ഹാജി, മണ്ഡലം ലീഗ് പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, ഹാഷിം ബംബ്രാണി സംബന്ധിക്കും.
ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. സി.എ അബ്ദുല്ലക്കുഞ്ഞി, മമ്മു ചാല, ബി.എം അബ്ദുല്‍ റസാഖ്, എന്‍.എം സിദ്ദീഖ്, സൈനുദ്ദീന്‍ പട്ടിളവളപ്പ്, ബി.കെ അബ്ദുറഹ്്മാന്‍, സലാം ബെദിര, എ.എ അബ്ദുല്‍ റഹ്്മാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments