Type Here to Get Search Results !

Bottom Ad

ഇ. അഹമ്മദ് ചെറിയവനെ പോലും ബഹുമാനിച്ചിരുന്ന മഹാവ്യക്തിത്വം: സമദാനി


കാഞ്ഞങ്ങാട് (www.evisionnews.co): ഇ. അഹമ്മദ് ചെറിയവനെ പോലും ബഹുമാനിക്കുന്ന മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി. കാഞ്ഞങ്ങാട് ഇ. അഹമ്മദ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രണ്ടാമത് അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹമ്മദിന്റെ ഓര്‍മകള്‍ പച്ചപിടിച്ചു നില്‍ക്കുന്നു. തനെയടക്കം സഹപ്രവര്‍ത്തകനായ സമദാനി എന്നെ അദ്ദേഹം വിളിക്കുമായിരുന്നുള്ളൂ. 

പുതിയ കാലം എന്നത് പഴയ കാലത്തിന്റെ തുടര്‍ച്ചയാണ്. അവര്‍ ചെയ്ത നന്മയുടെ ഫലമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്. അതുകൊണ്ട് ഇ. അഹമ്മദിനെയടക്കം ഓര്‍മിക്കുന്നത് നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന പുണ്യമാണ്. മനുഷ്യന്റെ നന്മ അവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവനോട് പറയണം. നല്ല വാക്ക്, ആദരവ് എല്ലാം അങ്ങനെ പ്രകടിപ്പിക്കണം. മരിക്കാന്‍ പോകുന്നവന് പോലും ആത്മവിശ്വാസം കൊടുക്കുന്ന രൂപത്തിലെ പെരുമാറാന്‍ പാടുള്ളുവെന്നും സമദാനി കൂട്ടി ചേര്‍ത്തു. ഇന്നലെകളുടെ തുടര്‍ച്ചയാണ് ഇന്ന്. ചരിത്രത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ഉണ്ടാവുന്നത്. ചരിത്രത്തെ മറക്കുന്ന ശാപം പിടിച്ച കാലമാണ് ഇന്നുള്ളതെന്നും സമദാനി കൂട്ടിച്ചേര്‍ത്തു. 

മഹാരഥന്മാര്‍ ചെയ്ത് വച്ചത് പുസ്തകങ്ങളായി വരുമ്പോള്‍ അത് ജീവനുസുറ്റതായി നിലനില്‍ക്കുന്നു. എഴുത്തും പുസ്തകങ്ങളുമാണ് എല്ലാ കാലത്തും നിലനില്‍ക്കന്നവ. എഴുത്തും പ്രസംഗവും ഒരു പോലെ കൊണ്ടു പോകുന്ന താന്‍ പല പ്പോഴും പ്രസംഗം കുറച്ച് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സമദാനി ഓര്‍മിപ്പിച്ചു. അച്ചടക്കം പഠിപ്പിക്കുന്നതാണ് മതങ്ങള്‍ ചെയ്യുന്നത്. സദസിനെ പോലും ബഹുമാനിക്കണമെന്ന് പഠിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് നബിയെന്നും കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ വെച്ച് ഇ അഹമ്മദ് പഠന കേന്ദ്രത്തിന്റെ മികച്ച ന്യുനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡും പത്തായിരത്തിയൊന്ന് രൂപയും സി.ടി അബ്ദുല്‍ ഖാദറിനു സമദാനി നല്‍കി. 

കുവൈറ്റ് കേരള കെ.എം.സി.സി ഇ അഹമ്മദ് സ്മാരക എക്സ്ലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ മെട്രോ മുഹമ്മദ് ഹാജിയ്ക്കുള്ള ഉപഹാരവും ആറരവയസില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ ആയിഷ ബിന്ത് ശരീഫ് അല്‍ അസ്ഹരിയ്ക്കുള്ള ഉപഹാരവും ചടങ്ങില്‍ വെച്ച് സമദാനി നല്‍കി. സി മുഹമ്മദ് കുഞ്ഞി രജിച്ച ഇ അഹ്മദ് ജീവിതവും ദര്‍ശനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രമുഖ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകന്‍ കാപ്പില്‍ കെ ബി എം ശരീഫ് സമദാനിക്ക് കൈമാറി.

പരിപാടിയില്‍ ഇ.കെ.കെ പടന്നക്കാട് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഷാജിഹു സമീര്‍ അല്‍ അസ്ഹരി എന്നിവര്‍ പരിചയപ്പെടുത്തി. ടി.കെ പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ഡോ.ഖാദര്‍ മാങ്ങാട്, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, എ. ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ് അഡ്വ. എം.ടി.പി കരീം, മുബാറക് ഹസൈനാര്‍ ഹാജി, കെ.ബി.എം ഷരീഫ്, ബഷീര്‍ ആറങ്ങാടി, എ. കുഞ്ഞബ്ദുല്ല, പി.പി അബ്ദുറഹ്മാന്‍, സി. കുഞ്ഞബ്ദുല്ല ഹാജി പാലക്കി, തെരുവത്ത് മൂസ ഹാജി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad