കാസര്‍കോട് (www.evisionnews.co): കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച പ്രതി റിമാന്റില്‍. കോഴിക്കോട് സ്വദേശി കൃഷ്ണദാസിനെ (49) അക്രമിച്ച കേസിലെ പ്രതി ആദൂരിലെ എ.പി സാബിത്തിനെ (26)യാണ് കോടതി റിമാന്റ് ചെയ്തത്.
2018 മാര്‍ച്ച് രണ്ടിന് ഉച്ചയോടെ ചെങ്കള പാണത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ചെങ്കള പാണലത്തു ബസ് ഡ്രൈവര്‍ കൃഷ്ണദാസിനെ സാബിത്തും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്ന സാബിത്തിനെ വിദ്യാനഗര്‍ എസ്.ഐ വി.പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദൂര്‍ എസ്.ഐ പി. നളിനാക്ഷന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയായിരുന്നു.
Post a Comment
0 Comments