Type Here to Get Search Results !

Bottom Ad

സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ളവ പറഞ്ഞ് വോട്ട് ചോദിക്കുന്നത് മോശം: മോദിക്കെതിരെ ചന്ദ്രശേഖരറാവു


ദേശീയം (www.evisionnews.co): യു.പി.എ ഇന്ത്യ ഭരിക്കുമ്പോള്‍ 11 ഓളം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും വോട്ടിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം കാര്യങ്ങള്‍ പറഞ്ഞു നടക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മിര്‍യാല്‍ഗുഡയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യവും കര്‍ഷകരുടെ പ്രശ്നങ്ങളും രൂക്ഷമായിരിക്കുമ്പോള്‍ 'മിന്നലാക്രമണം' വോട്ടിനായി പറഞ്ഞു നടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വോട്ട് നേടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ജിക്കല്‍ സ്ട്രൈക്കുകളെ കുറിച്ച് നിരന്തരം പറയുന്നതെന്നും ചന്ദ്രശേഖര്‍ റാവു കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പാവപ്പെട്ടവര്‍, കര്‍ഷകര്‍, ദളിത്, പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി എന്താണ് ചെയ്തതെന്ന് മോദി വ്യക്തമാക്കണമെന്നും റാവു ആവശ്യപ്പെട്ടു. ദാരിദ്ര്യം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍, ആരെങ്കിലും സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ളവ പറഞ്ഞ് വോട്ട് ചോദിക്കുമോ?'' ചന്ദ്രശേഖര്‍ റാവു ചോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad