കാസര്‍കോട് (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാലു എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരെയും പാര്‍ട്ടി ഇക്കുറി മത്സരിപ്പിക്കുന്നുണ്ട്. എ.കെ.ജി സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി കെ.പി സതീഷ് ചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നുതവണ പി.കെ കരുണാകരനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിവിപി മുസ്തഫ സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കൊലവിളി പ്രസംഗമാണ് മുസ്തഫ തഴയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കണ്ണൂര്‍ പികെ ശ്രീമതി, വടകര- പി ജയരാജന്‍, കോഴിക്കോട്- എ. പ്രദീപ് കുമാര്‍, മലപ്പുറം-വിപി സാനു (എസ്എഫ്‌ഐ), ആലത്തൂര്‍ പികെ ബിജു, പാലക്കാട് -എംബി രാജേഷ്, ചാലക്കുടി- ഇന്നസെന്റ്, എറണാകുളം- പി രാജീവ്, കോട്ടയം- വിഎന്‍ വാസവന്‍, ആലപ്പുഴ- അഡ്വ. എ.എം.ആരിഫ്, പത്തനംതിട്ട- വീണാ ജോര്‍ജ്, കൊല്ലം- കെഎന്‍ ബാലഗോപാല്‍, ആറ്റിങ്ങല്‍ ഡോ എ സമ്പത്ത്. ഇടുക്കിയിലും പൊന്നാനിയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, പൊന്നാനിയില്‍ പിവി അന്‍വര്‍ എന്നിവരാണ് മത്സരിക്കുക.
Post a Comment
0 Comments