Type Here to Get Search Results !

Bottom Ad

ദുബൈ പള്ളിക്കര തൊട്ടി കൂട്ടായ്മ പ്രീമിയര്‍ ലീഗ്: എക്‌സ് ക്രൂസ് തൊട്ടി ജേതാക്കള്‍


ദുബൈ (www.evisionnews.co): ദുബൈ പള്ളിക്കര തൊട്ടി കൂട്ടായ്മ മിര്‍ദിഫ് അല്‍ ഷുറൂഖ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് സീസണ്‍ മൂന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എക്‌സ് ക്രൂസ് തൊട്ടി ജേതാക്കളായി. ടി.എം ബ്രോസ് തൊട്ടി റണ്ണേഴ്‌സ്അപ് ആയി. ടി.എം ബ്രോസിന്റെ മക്തൂമാണ് മികച്ച കളിക്കാരന്‍. മികച്ച ഡിഫന്ററായി എസ് ക്രൂസ് ക്യാപ്ടന്‍ ഷിഹാബിനെയും ഗോള്‍ കീപ്പറായി എസ് ക്രൂസ് കീപ്പര്‍ ജലീലിനെയും തെരഞ്ഞടുത്തു. ടോപസ്‌കോറര്‍ക്കുള്ള ട്രോഫി എഫ്.സി ബോണ്ട് ക്യാപ്ടന്‍ ഇജാസിന് ലഭിച്ചു.

കെ.എം.സി.സി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഷുറൂഖ് എം.ഡി, നൗഷാദ് പി.എച്ച് ട്രോഫി വിതരണം ചെയ്തു. സുലൈമാന്‍ തൊട്ടി, ഹംസ ബേങ്ക്, അസീസ് തായല്‍, കുഞ്ഞബ്ദുല്ല, മുനീര്‍ പള്ളിപ്പുഴ, ഇബ്രാഹിം തായല്‍, റഷീദ് എം.എ, റംഷീദ്, റാഷിഫ്, ഖലീല്‍, ബഷീര്‍, ലത്തീഫ് തൊട്ടി സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad