കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതുമുന്നണിയുടെ ആവേശമായ വി.എസ് അച്യുതാനന്ദന്‍ പ്രചാരണത്തിനിറങ്ങുന്നു. അനാരോഗ്യം കാരണം പ്രചാരണ രംഗത്ത് സജീവമാകില്ലെങ്കിലും അണികളുടെ അഭ്യര്‍ത്ഥന മാനിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും വി.എസ് എത്തുക.
എന്നാല്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്ന വിഎസ് കാസര്‍കോട്ടേക്കില്ലെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് വി.എസ് പക്ഷക്കാര്‍ കൂടുതലുള്ള കാസര്‍കോട്ട് വി.എസ് എത്താത്തതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വി.എസ് പക്ഷമായിരുന്ന കെ.പി സതീഷ് ചന്ദ്രനാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. പഴയ വി.എസ് പക്ഷക്കാരനായ കെ.പി സതീഷ് ചന്ദന്‍ കാലു മാറി ജില്ലാ സെക്രട്ടറി സ്ഥാനത്തിന് വേണ്ടി പിണറായി പക്ഷം ചേര്‍ന്നതാണ് വിഎസിന്റെ ആഗമനത്തിന് തടസമെന്നാണ് വിവരം. കൊലക്കേസിലടക്കം പ്രതികളും ആരോപണവിധേയരും ജനവിധി തേടുന്നതിനോട് കടുത്ത അമര്‍ഷം വിഎസിനുണ്ടായിരുന്നു. അത് പരസ്യമായി പറയുകയും ചെയ്തിരുന്നു.
എപ്രില്‍ ഒന്നുമുതല്‍ 20 വരെയാണ് വിഎസ് പ്രചാരണ പരിപാടിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആറ്റിങ്ങല്‍, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് വിഎസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്.
Post a Comment
0 Comments