Type Here to Get Search Results !

Bottom Ad

പത്തനംതിട്ടയില്‍ സുരേന്ദ്രനെ പിന്തുണച്ച രാഹുല്‍ ഈശ്വറിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ


കാസര്‍കോട് (www.evisionnews.co): ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിനായി ബിജെപിയില്‍ തമ്മിലടി മുറുകുന്നതിനിടെ കെ സുരേന്ദ്രന് പിന്തുണയുമായെത്തിയ രാഹുല്‍ ഈശ്വര്‍ വെട്ടില്‍. സുരേന്ദ്രനെ പിന്തുണച്ച് ജാതി പറഞ്ഞ് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയ തേച്ചൊട്ടിച്ചത്. ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യമാണെന്നാണ് രാഹുല്‍ ഫെയ്സബുക്കില്‍ പറയുന്നത്.

ഈഴവനായിരുന്നിട്ട് കൂടി നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ എന്ന ധ്വനിയാണ് രാഹുലിന്റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വരാന്‍ കാരണം. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണെന്നാണ് പോസ്റ്റിലുള്ളത്.

നായര്‍മാരുടെ ഔദാര്യം പോലെയാണ് ഈഴവനായ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്ന രീതിയിലാണ് രാഹുല്‍ പോസ്റ്റിട്ടതെന്നാണ് താഴെ ഇതിനെതിരെ വരുന്ന കമന്റുകളില്‍ അധികവും. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നശേഷം അതിനെതിരേ അരയും തലയും മുറുക്കി രംഗത്ത് വന്നിരുന്ന രാഹുല്‍ ഈശ്വര്‍ പൊലീസ് നടപടി ശക്തമാക്കിയതോടെ പിന്‍വലിഞ്ഞിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad