കാസര്‍കോട് (www.evisionnews.co): നഷ്ടക്കണക്കുകള്‍ നിരത്തി ബോംബൈ സര്‍ക്കസ് തമ്പൊഴിയുന്നു. പൊതുപരീക്ഷകളടക്കം ഒന്നിച്ചുവന്നതോടെയാണ് കാസര്‍കോടിന് പുതിയ അഭ്യാസലോകം പരിചയപ്പെടുത്താനെത്തിയ ബോംബൈ സര്‍ക്കാര്‍ നഷ്ടത്തിലേക്ക് കൂപ്പുകൂത്തിയത്. ഒരാഴ്ച മുമ്പാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ബോംബൈ സര്‍ക്കസ് പ്രദര്‍ശനം ആരംഭിച്ചത്. തുടക്കത്തില്‍ കാണികളെത്തിയെങ്കിലും പ്രതീക്ഷിച്ച വരുമാനമില്ലാതെ പ്രതിസന്ധിയിലാവുകായിരുന്നു. ഹയര്‍സെക്കണ്ടറി, പത്താംതരം പരീക്ഷകള്‍ അടുത്തതോടെ കാണികളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവുണ്ടായി. മാര്‍ച്ച്, എപ്രില്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തിയ ജംബോ സര്‍ക്കസ് കഴിഞ്ഞ വര്‍ഷവും പൊടുന്നനെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി കളംവിട്ടിരുന്നു. കാസര്‍കോട്ടെ പ്രദര്‍ശനം മതിയാക്കി തൃശൂരില്‍ ഉടന്‍ പ്രദര്‍ശനം തുടങ്ങാനാണ് തീരുമാനമെന്ന് കോഡിനേറ്റര്‍ ശ്രീ ഹരിലാല്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
സീസണ്‍ ചതിച്ചു: നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് ബോംബൈ സര്‍ക്കസ് തമ്പൊഴിയുന്നു
20:51:00
0
കാസര്‍കോട് (www.evisionnews.co): നഷ്ടക്കണക്കുകള്‍ നിരത്തി ബോംബൈ സര്‍ക്കസ് തമ്പൊഴിയുന്നു. പൊതുപരീക്ഷകളടക്കം ഒന്നിച്ചുവന്നതോടെയാണ് കാസര്‍കോടിന് പുതിയ അഭ്യാസലോകം പരിചയപ്പെടുത്താനെത്തിയ ബോംബൈ സര്‍ക്കാര്‍ നഷ്ടത്തിലേക്ക് കൂപ്പുകൂത്തിയത്. ഒരാഴ്ച മുമ്പാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ബോംബൈ സര്‍ക്കസ് പ്രദര്‍ശനം ആരംഭിച്ചത്. തുടക്കത്തില്‍ കാണികളെത്തിയെങ്കിലും പ്രതീക്ഷിച്ച വരുമാനമില്ലാതെ പ്രതിസന്ധിയിലാവുകായിരുന്നു. ഹയര്‍സെക്കണ്ടറി, പത്താംതരം പരീക്ഷകള്‍ അടുത്തതോടെ കാണികളുടെ എണ്ണത്തില്‍ വലിയ രീതിയില്‍ കുറവുണ്ടായി. മാര്‍ച്ച്, എപ്രില്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തിയ ജംബോ സര്‍ക്കസ് കഴിഞ്ഞ വര്‍ഷവും പൊടുന്നനെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി കളംവിട്ടിരുന്നു. കാസര്‍കോട്ടെ പ്രദര്‍ശനം മതിയാക്കി തൃശൂരില്‍ ഉടന്‍ പ്രദര്‍ശനം തുടങ്ങാനാണ് തീരുമാനമെന്ന് കോഡിനേറ്റര്‍ ശ്രീ ഹരിലാല്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Post a Comment
0 Comments