ന്യൂഡല്‍ഹി (www.evisionnews.co): വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ പുറത്തിറക്കിയ രണ്ടുമണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് വടകരയും ഇടംപിടിച്ചത്. വടകരയോടൊപ്പം ജമ്മു കശ്മീരിലെ അനന്തനാഗിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുലാം അഹമ്മദ് മിര്‍ ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വടകരയിലും വയനാട്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നില്ല. വയനാടും വടകരയും പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു വിശദീകരണം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതോടെ പ്രഖ്യാപനം വൈകുകയായിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചിരിക്കുന്നത്.
Post a Comment
0 Comments