അബൂദാബി (www.evisionnews.co): കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ പന്ത്രണ്ടിന് അബുദാബി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഗ്രൗണ്ട് നമ്പര്‍ രണ്ടില്‍ നടക്കുന്ന കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ് -19 ലോഗോ സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബുദാബി കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമ്മദ് ബല്ലാ കടപ്പുറത്തിന് നല്‍കി പ്രകാശനം ചെയ്തു. അബൂദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, മുജീബ് മൊഗ്രാല്‍, അനീസ് മാങ്ങാട്, സലാം ആലൂര്‍ മാങ്ങാട്, അഷ്റഫ് ബദിയടുക്ക, ഷാഫി നാട്ടക്കല്‍ സംബന്ധിച്ചു. ക്രിക്കറ്റ് ഫെസ്റ്റില്‍ പ്രമുഖ 16 ടീമുകള്‍ പങ്കെടുക്കും.
Post a Comment
0 Comments