കാസര്‍കോട് (www.evisionnews.co): ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് മൊയ്തീന്‍ സവാദില്‍ നിന്നാണ് 3.15 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇതിന് 1.04 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച സ്പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു സവാദ്. സ്വര്‍ണം മിശ്രിതമായും ബിസ്‌കറ്റുകളായും ഷൂസുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
Post a Comment
0 Comments