കാസര്‍കോട് (www.evisionnews.co): കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കാസര്‍കോട് മണ്ഡലത്തില്‍ പി.സി വിഷ്ണുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം കണ്ണൂരില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സി.പി.എമ്മിന്റെ പി.കെ ശ്രീമതിയാണ് കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
നേരത്തെ കാസര്‍കോട്ടേക്ക് സുബ്ബണ്ണറെയുടെയും എ.പി അബ്ദുല്ലക്കുട്ടിയുടെയും ടി. സിദ്ദീഖിന്റെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ തവണ ആറായിരം വോട്ടുകള്‍ക്കാണ് ടി. സിദ്ദീഖ് പരാജയപ്പെട്ടത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് യു.ഡി.എഫ് തിരിച്ചുപിടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കെ.പി സതീഷ് ചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
Post a Comment
0 Comments