കാസര്‍കോട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂന്നുപേരെ ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് പച്ചമ്പള്ള സ്വദേശി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മഷൂദാ (22)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ മേല്‍പറമ്പിനടുത്ത് ചളിയങ്കോട് കോട്ടരുവത്താണ് അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് വിനോദ സഞ്ചാരത്തിനായി പോയി മടങ്ങുന്നതിനിടെ മഷൂദ് സഞ്ചരിച്ചിരുന്ന കാറും എതിരെ നിന്നും വരികയായിരുന്ന കെ.എല്‍ 10ബി 942 നമ്പര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഉടനെ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മഷൂദ് മരിച്ചിരുന്നു. ജിപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ കൂവ്വത്തൊട്ടിയിലെ കമലാക്ഷന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post a Comment
0 Comments