കാസര്‍കോട് : (www.evisionnews.co) പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് സമര്‍പ്പിക്കും. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നേരത്തെ ലോക്കല്‍ പോലീസും പിന്നീട് ക്രൈംഡിറ്റാച്ച് മെന്റും അന്വേഷിച്ച കേസ് രണ്ടാഴ്ചമുമ്പാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
അതേസമയം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സി.പി.എമ്മിന് അനുകൂലമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എട്ട് പ്രതികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവര്‍ മുഴുവനും സിപിഎം പ്രവര്‍ത്തകരാണ്. മുഖ്യസൂത്രധാരന്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രതികള്‍ ഭരണപക്ഷക്കാരായതിനാല്‍ തന്നെ കേസ് അന്വേഷണം വിശ്വാസയോഗ്യമായി വരില്ലെന്ന് കാണിച്ച് കുടുംബവും സിബിഐ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടുണ്ട്.
Post a Comment
0 Comments