ദുബൈ (www.evisionnews.co): അഭിമാനകരമായ അസ്തിത്വ ത്തിന്റെ 71 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് സ്ഥാപകദിനം പുതിയതായി നിലവില്‍ വന്ന ദുബൈ ചെമ്മനാട് പഞ്ചായത്ത് കെ.എം സി.സിയുടെ പ്രഥമ പരിപാടിയായി ആഘോഷിച്ചു. ദേര റോയല്‍ പാരിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിന് സ്വീകരണം നല്‍കി.
യോഗം മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അദ്ധ്യക്ഷതയില്‍ പ്രവാസി ലീഗ് സെക്രട്ടറി അസീസ് കീഴൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ബക്കറിനെ ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍ ഷാളണിയിച്ചു. അബ്ബാസ് കളനാട്, ഷബീര്‍ കീഴൂര്‍, ബഷീര്‍ സി.എ, മുനീര്‍ പള്ളിപ്പുറം, അഷറഫ് ബോസ്, ബഷീര്‍ തെക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ കട്ടക്കാല്‍ സ്വാഗതവും ആസിഫ് ബി.എ നന്ദിയും പറഞ്ഞു.
Post a Comment
0 Comments