ദുബൈ (www.evisionnews.co): കായിക താരങ്ങള്‍ അവര്‍ പ്രതിനിധീകരിക്കുന്ന മേഖലക്കപ്പുറത്ത് സമൂഹമധ്യേ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങള്‍ ആവണമെന്ന് കാസര്‍കോട് കബഡി അസോസിയേഷന്‍ ചെയര്‍മാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. ദുബൈ മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ദുബൈ ക്ലാസിക് റെസ്റ്റോറ്റാന്റില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറാജ് ആജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഷ്‌റഫ് കേരള സ്വാഗതം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോബി ജസ്റ്റിനെ സുല്‍ത്താന്‍ ഡൈമന്‍ഡ് ആന്‍ഡ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുല്‍ത്താന്‍ സമീര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബാബുരാജ് പുരസ്‌കാര ജേതാവും ഐ.പി.യെ ചെയര്‍മാനുമായ ഷംസുദ്ധീന്‍ നെല്ലറയെ അനുമോദിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ മുഖ്യാഥിതി ആയിരുന്നു. പ്രമുഖ സിനിമ നിര്‍മാതാവ് ഹസന്‍ ആലുവ, മജീദ് തെരുവത്ത്, നൗഷാദ് കന്യപ്പാടി, ഇസ്മായില്‍ നാലാം വാതുക്കല്‍, ഫൈസല്‍ ദീനാര്‍, സി.എ ബഷീര്‍ പള്ളിക്കര, ശാഹുല്‍ തങ്ങള്‍, ഇഖ്ബാല്‍ ആരിക്കാടി, മുനീര്‍ ബേരിക്ക, ഇബ്രാഹിം ബേരിക്ക, മൊയ്തീന്‍ കുറുമാത്ത്, ഗിന്നസ് ബുക്ക് ഹോള്‍ഡര്‍ മുഹമ്മദ് ജാസിം, സന്തോഷ് ട്രോഫി താരങ്ങളായ നിര്‍മല്‍, ഫയാസ്, ഷബീര്‍ കീഴൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments