മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കേരള മാപ്പിള കലാഅക്കാദമി നിര്‍ധന കലാകുടുംബത്തിന് ഒരുക്കുന്ന ഭവന പദ്ധതി ഇശല്‍ ബൈത്ത് നിര്‍മാണത്തിന് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഭൂമിയുടെ രേഖ കേരള മാപ്പിള കലാ അക്കാദമി ജില്ലാ ഭാരവാഹികള്‍ക്ക് കൈമാറി. നിര്‍ധന കലാകാരന്‍മാര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വീടുയുരന്നത്.
എരിയാലില്‍ നടന്ന ചടങ്ങില്‍ സംസ്ഥന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ കബീര്‍ ചെര്‍ക്കള, വൈസ് പ്രസിഡണ്ട് മാരായ എം.എ നജീബ്, എ.പി ഷംസുദ്ധീന്‍, ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കയി, ജാഫര്‍ എരിയാല്‍, നവാസ് എരിയാല്‍ സംബന്ധിച്ചു.
Post a Comment
0 Comments