കേരളം (www.evisionnews.co): അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി ഘടനയില്‍ അടിമുടി മാറ്റംവരുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്സ്. നിലവിലെ അഞ്ച് നിരക്കുകള്‍ക്ക് പകരം ഒറ്റനിരക്ക് ആക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കില്‍ 18 ശതമാനം ആക്കാനാണ് നിര്‍ദേശം. ഇത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടാകുമെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴുള്ള ജിഎസ്ടി നിരക്കുകളെ കോണ്‍ഗ്രസ്സ് നിശിതമായി എതിര്‍ക്കുകയാണ്. ഇപ്പോള്‍ 3, 5, 12, 18, 28 എന്നിങ്ങനെയാണ് നിരക്കുകള്‍. ഇത് ഏകീകരിച്ച് ഒറ്റ നിരക്കാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
Post a Comment
0 Comments