ചെര്‍ക്കള (www.evisionnews.co): വനിതാദിനത്തില്‍ ചെര്‍ക്കള ടൗണ്‍ യൂത്ത് ലീഗും എല്‍ജിസിയും രുധിരസേന കാസര്‍കോടും സംയുക്തമായി ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി ചേര്‍ന്ന രക്തദാന ക്യാമ്പും തൃശൂര്‍ മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ ഹെയര്‍ ബാങ്ക് സഹകരണത്തോടെ കേശദാന ക്യാമ്പും സംഘടിപ്പിച്ചു. ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്രസയില്‍ നടന്ന ക്യാമ്പ് സലാം ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ എല്‍ സ്മിത നേതൃത്വം നല്‍കി. ഹാരിസ് തായല്‍, സി.ടി റിയാസ്, ഹഫീസ് ചൂരി, ഹമീദ് ചേരകൈ, അഹമ്മദ് സി. കെ, റഫീഖ് നെക്കര, ബദ്‌റു, സിദ്ദിഖ്, സിറാജ്, ഷഫീഖ്, ഹാരിസ്, ഖാദര്‍, കബീര്‍, ലത്തീഫ്, നൂറുദ്ദീന്‍ ഷാഡോ, ഹാരിസ് അന്‍സാഫ, രുധിരസേന അംഗങ്ങളായ രാഹുല്‍ കാടകം, രാജീവന്‍ കാടകം, സുധീഷ് ഓരി, രുധിരസേന വനിതാ വിംഗ് അംഗം ശിവ ദര്‍ശന സംബന്ധിച്ചു. കേശദാന ക്യാമ്പില്‍ 35പേര്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ മുടി ദാനം ചെയ്തു. ഉമ്പു ചെര്‍ക്കള സ്വാഗതവും രുധിര സേന സെക്രട്ടറി സജിനി ഷെറി നന്ദിയും പറഞ്ഞു.
Post a Comment
0 Comments