കാസര്‍കോട് (www.evisionnews.co): ഇരുളിന്റെ മറവില്‍ പള്ളി ഇമാമിനെ മുളക് പൊടി വിതറി അക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം അബ്ദുല്‍ നാസര്‍ സഖാഫി (26)യെ ബൈക്കിലെത്തിയ സംഘം അക്രമിക്കപ്പെട്ടത്. നെല്ലിക്കുന്ന് വലിയ പള്ളഇക്ക് സമീപത്തെ കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയില്‍ വഴിയില്‍ വെച്ചാണ് അക്രമമുണ്ടായത്. അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണുകിടക്കുന്ന ഇമാമിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം സംഭവത്തിന് രണ്ടുദിവസം മുമ്പ് വാട്‌സാപ്പില്‍ വധഭീഷണിയെത്തിയിരുന്നതായി ഇമാം പറയുന്നു. അറബിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച അജ്ഞാത സന്ദേശം ലഭിച്ച കാര്യം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്.
Post a Comment
0 Comments