(www.evisionnews.co) കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് തിരഞ്ഞെടുപ്പു കാലത്ത് അനാവശ്യമായി റെയ്ഡ് നടത്തിയാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജിയുടെ അതേ നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആദായനികുതി വകുപ്പിലൂടെയാണ് നടക്കുന്നത്. ശത്രുത തീര്‍ക്കാനായി ആദായ നികുതി വകുപ്പിനെയാണ് മോദി ഉപയോഗിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ പരിഹസിക്കാനാണ് മോദിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി എത്തിയ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി സിബിഐ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ മമത യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥരെ വിട്ടയ്ക്കുക ആയിരുന്നു.
Post a Comment
0 Comments