കാസര്‍കോട് (www.evisionnews.co): കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത് വിദ്യഭ്യാസ വകുപ്പിന്റെ അശ്രദ്ധയും വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയുമാണെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട അഭിപ്രായപ്പെട്ടു. വഴിയിലെ കുറ്റി വയലിലാണ് ഒരുകെട്ട് ഉത്തരകടലാസുകള്‍ ഒരു വഴിയാത്രക്കാരന് ലഭിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments