Type Here to Get Search Results !

Bottom Ad

വയനാട് സ്ഥാനാര്‍ത്ഥിത്വം: ഒന്നും പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി (www.evisionnews.co): വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മിനിമം വരുമാനപദ്ധതിയുടെ വിശദാംശങ്ങള്‍ രാഹുല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രാഹുല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad