Type Here to Get Search Results !

Bottom Ad

തലമുറകളുടെ സംഗമം മൊയ് ലാര്‍ ഹാജി ഫാമിലി മീറ്റ് ശ്രദ്ധേയമായി


കൊടിയമ്മ (www.evisionnewsco): അണുകുടുംബ വ്യവസ്ഥിതിയില്‍ ആശ്വാസം കണ്ടെത്തുന്ന ഇന്നത്തെ തലമുറക്ക് മുന്നില്‍ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത തുറന്നുകാട്ടി മൊഗ്രാല്‍ പുത്തൂരിലെ പ്രമുഖ കുടുംബമായ 'മൊയ്ലാര്‍ ഹാജി' കൊടിയമ്മയിലെ മൂത്തമകളുടെ വസതിയായ 'അരമന ഹൗസില്‍' ഒത്തുകൂടി. മൊയ്ലാര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയും മക്കളും മരുമക്കളും ചെറുമക്കളും അവരുടെ പേരമക്കളുമടങ്ങുന്ന തലമുറകളുടെ സംഗമം 'മൊയ്ലാര്‍ ഹാജി ഫാമിലി മീറ്റ്' എന്ന പേരില്‍ ഒത്തുകൂടിയവര്‍ക്ക് വേറിട്ട അനുഭവമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന 'മൊയ്ലാര്‍ ഹാജി' കുടുംബാംഗങ്ങള്‍, ഫാമിലി മീറ്റിന്റെ വികാരം ഉള്‍ക്കൊണ്ട് ഒരേ മനസോടെ ഒത്തുകൂടുകയായിരുന്നു. സമാഗമം അനിര്‍വചനീയമായ അനുഭൂതിയില്‍ ആറാടിയപ്പോള്‍ വേനല്‍ചൂടിലും അതിനു തണല്‍ വിരിച്ചുകൊണ്ട് പ്രകൃതി വരെ സംഗമത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ഉച്ചക്ക് 12മണിക്ക് ഒത്തുചേരലോടെ ആരംഭിച്ച സംഗമം, ഫോട്ടോ സെഷന്‍ കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 2 മണിക്ക് പുനരാരംഭിച്ച പരിപാടികളില്‍ ആദ്യം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കായിക മത്സരങ്ങളായിരുന്നു. പിന്നീട് മൊയ്ലാര്‍ ഹാജിയെ ആദരിക്കുന്ന ചടങ്ങും തുടര്‍ന്ന് കായിക മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് പരിപാടികളും സംഗമത്തിന്റെ ശോഭ കൂട്ടി. കേക്ക് മുറിക്കലോട് കൂടി സമാപനം കുറിച്ച പരിപാടിയില്‍ ചായ സല്‍ക്കാരവും കഴിഞ്ഞ് അടുത്ത വര്‍ഷവും ഇതുപോലെ ഒത്തുകൂടാമെന്ന പ്രതിജ്ഞയോടെ മടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad