ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം നാളെ തിങ്കളാഴ്ച അറിയാം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെക്ക് മാറ്റിയതാണ് കാരണം. അതേപോലെ തന്നെ, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളം റദ്ദാക്കി. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേത്രുത്വത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പുതിയ തീരുമാനം. തെക്കേ ഇന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടത്. നിലവില്‍ യു.പിയിലെ അമേഠിയില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കുന്നുണ്ട്.
Post a Comment
0 Comments