Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവക്കാനുള്ള കാശ് നല്‍കുമെന്ന് കല്ല്യോട്ടെ അമ്മമാര്‍


കാസര്‍കോട് (www.evisionnews.co): മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കല്ല്യോട്ടെ അമ്മമാര്‍ നല്‍കും. പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കമുള്ള കല്യോട്ടുകാരാണ് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ഇടതു കോട്ടയില്‍ വിജയം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരമെന്ന് ആവര്‍ത്തിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം ആരംഭിച്ചത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്മൃതി കുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പോരാട്ടം അക്രമ രാഷ്ട്രീയത്തിന് എതിരെയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. കൊന്നവരയും കൊല്ലിച്ചവരേയും പിടികൂടാന്‍ ഇടപെടുമെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad