കാഞ്ഞങ്ങാട് (www.evisionnews.co): പന്ത് എടുക്കുന്നതിനിടെ ടെറസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മുഹമ്മദ് മിഗ്ദാദാ (10)ണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്. ടെറസില്‍ വീണ പന്ത് എടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ചിന്മയ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ പി.എ അഹമ്മദിന്റെയും (മലേഷ്യ) മാഷിദയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് മിസ്താഹ്.
Post a Comment
0 Comments