ഉപ്പള (www.evisionnews.co): ഉപ്പളയില്‍ വീണ്ടും ഗുണ്ടാ അക്രമം. അഞ്ചു കാറുകളും കെ.എസ്.ആര്‍.ടി.സി ബസും ജ്വല്ലറിയുടെ ഗ്ലാസും തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് അക്രമമുണ്ടായത്. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന നാസിം, ഹസീന എന്നിവരുടെ കാറുകളും കെ.എന്‍.എച്ച് ആസ്പത്രിക്ക് സമീപത്ത് നിര്‍ത്തിയിട്ട മണിമുണ്ടയിലെ മുനീതിന്റെ ആള്‍ട്ടോ കാറും സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മഞ്ചേശ്വരത്തെ ഇബ്രാഹിമിന്റെ സ്‌കോര്‍പ്പിയോ ജീപ്പും ഹനീഫയുടെ ഓംമ്നി വാനുമാണ് തകര്‍ത്തത്.
കൈക്കമ്പയിലെ മനോദത്തിന്റെ ആനന്ദ് ജ്വല്ലറിയുടെ ഗ്ലാസും റെയില്‍വെ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മുന്‍ ഭാഗത്തെ ഗ്ലാസും തകര്‍ത്ത നിലയിലാണ്. ഉപ്പള പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ 300 മീറ്റര്‍ ദൂരത്താണ് അക്രമം നടന്നത്. ഇരുമ്പ് ദണ്ഢ് കൊണ്ടാണ് ഗ്ലാസുകള്‍ തകര്‍ത്തത്. മഞ്ചേശ്വരം പൊലീസ് സമീപത്തെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉപ്പളയിലും പരിസരത്തും പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍നിര്‍ത്തി ഗുണ്ടാ സംഘങ്ങളുടെ അക്രമം പതിവായിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ ഉപ്പള ഭാഗത്ത് നിരവധി കേസുകളില്‍ പ്രതികളായ ഒരു സംഘം യുവാക്കള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു.
Post a Comment
0 Comments