കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായ യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മൊഗ്രാല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായിരുന്ന മിത്തബയില്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ല്യാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. മരണപ്പെട്ട എസ് എം കെ തങ്ങള്‍ തൃശ്ശൂര്‍, പി കുഞ്ഞാണി മുസ്ല്യാര്‍ തുടങ്ങിയവരുടെ ഒഴിവിലേക്ക് സയ്യിദ് ഫത്ഹുദ്ദീന്‍ മുത്തുക്കോയ തങ്ങള്‍ അമിനി ദ്വീപ്, എം.പി മുസ്തഫല്‍ ഫൈസി, കൊടക് ജില്ലാ നായിബ് ഖാസി എം.എ അബ്ദുല്ല ഫൈസി, തൊട്ടി മാഹിന്‍ മുസ്ല്യാര്‍ കാസര്‍കോട് തുടങ്ങിയവരെ തിരഞ്ഞെടുത്തു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് യു.എന്‍ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍.
Post a Comment
0 Comments