കാസര്‍കോട് (www.evisionnews.co): കല്ല്യോട്ടെ ഇരട്ട കൊലക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റി്ല്‍. കൃത്യം നടത്തിയവരെ കാറില്‍ രക്ഷപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകന്‍ തന്നിത്തോട് സ്വദേശി കുഞ്ഞിരാമന്റെ മകന്‍ മുരളിയെയാണ് ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച അറസ്റ്റു ചെയ്തത്. ക്വാറി ഉടമയും സി.പി.എം നേതാവും കൊലപാതകത്തില്‍ ആരോപണ വിധേയനുമായ ക്വാറി ഉടമ ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് അറസ്റ്റിലായ മുരളി കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുന്ന ആദ്യ പ്രതിയാണ് മുരളി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.
Post a Comment
0 Comments