ന്യൂഡല്‍ഹി (www.evisionnews.co): 2019ല്‍ മോദി അധികാരത്തിലെത്തിയാല്‍ 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് സാക്ഷി മഹാരാജ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉന്നാവോയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് സാക്ഷി മഹാരാജിന്റെ പ്രസംഗം. 'ഞാന്‍ ഒരു സന്യാസിയാണ്. എനിക്ക് ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാനാവും. ഇത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പാണ്'-സാക്ഷി മഹാരാജ് പറഞ്ഞു.
നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ കടുത്ത മുസ്ലിം വിരുദ്ധനാണ് സാക്ഷി മഹാരാജ്. രാജ്യത്ത് ഏത് പൗരന്‍ മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന് നിയമം കൊണ്ടുവരണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നാല് ഭാര്യമാര്‍ 40 മക്കള്‍ എന്ന നയമാണ് രാജ്യത്ത് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്ന പ്രസ്താവനയും വന്‍ വിവാദമായിരുന്നു.
Post a Comment
0 Comments