കാഞ്ഞങ്ങാട് (www.evisionnews.co): കൃപേഷിന്റെയും ശരത് ലാലിന്റെയും സ്മൃതി കുടീരങ്ങളില്‍ നിന്നും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധീരസ്മൃതി യാത്രക്ക് കാസര്‍കോട് പെരിയയില്‍ തുടക്കമായി. കല്ല്യോട്ടെ ഇരുവരുടെയും സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ ചിതാഭസ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കൂര്യക്കോസിന് കൈമാറി. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് കേശവ് ചന്ദ്ര്‌യാദവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ. സുധാകരന്‍, വി.ടി ബല്‍റാം, അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ബി. ശ്രീനിവാസ്, ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ്, സി.ആര്‍ മഹേഷ്, ജെ.പി മേത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂരിലെ സജിത്ത് ലാല്‍ സ്മൃതി മണ്ഡപത്തില്‍ സന്ദര്‍ശനം നടത്തി മറ്റു ധീരരക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങള്‍ കടന്ന് മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരുശുമാര ക്ഷേത്ര തീര്‍ത്ഥത്തില്‍ ചിതാഭസ്മം നിര്‍മാര്‍ജനം ചെയ്യും.
Post a Comment
0 Comments