കാസര്‍കോട് (www.evisionnews.co): ലോക വനിതാദിനത്തില്‍ കാസര്‍കോട് ജനമൈത്രി പോലീസിന്റെയും ചെമ്മനാട് പഞ്ചായത്ത് സി.ഡി.എസ് ജന്റര്‍ റിസോര്‍സിന്റെയും ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സ്ത്രീകള്‍ക്ക് മാത്രമായി സൗജന്യ രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. നികാത്ത് ഐ. അര്‍ഷി അധ്യക്ഷത വഹിച്ചു. ഡോ. സല്‍മാന്‍ കരീം കൗണ്‍സിലിംഗിന് നേതൃത്വം നല്‍കി. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു വി.വി ബോധവല്‍ക്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ സഹദുള്ള, താഹിറ താജുദ്ധീന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍, ഫാത്തിമ മുംതാസ്, ഡോ. ഖദീജത്ത് ജുനൈറ, ഡോ. കെ.എ നിഷാന സംസാരിച്ചു.
Post a Comment
0 Comments