മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാതൃകയാക്കി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമോത്സവം. ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍. ഓഡിറ്റ് പെര്‍ഫോര്‍മെന്‍സ് ഓഫീസര്‍ കണ്ണന്‍ നായര്‍, പഞ്ചായത്ത് സെക്രട്ടറി ഷീജ, കുഡ്‌ലു വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഹാരിസ്, കൃഷി ഓഫീസര്‍ നരസിംഹ ചൗഹലു തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം പിടിച്ചപ്പോള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ അടക്കം ജനപ്രതിനിധികള്‍ ശ്രോദ്ധാക്കാളായി സദസിലിരുന്നു.
ഗ്രാമോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര എരിയാലില്‍ ടൗണ്‍ സി.ഐ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ടു മാസത്തോളമായി നടന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഭാഗമായി കലാസന്ധ്യയും ഘോഷയാത്രയും സംഘടിപ്പിച്ചു. സാംസ്‌കാരിക ഘോഷയാത്ര കല്ലങ്കൈ പഞ്ചായത്ത് ഓഫീസിന് മുന്‍വശം സമാപിച്ചു. മുന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപക- വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി പ്രതിനിധികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവിധ കലാരൂപങ്ങള്‍ അരങ്ങേറി.
സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാല പ്രസിഡന്റുമാരെയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ ജനപ്രതിനിധികളെയും മികച്ച സന്നദ്ധ പ്രവര്‍ത്തകരെയും മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥരെയും ഉപഹാരം ആദരിച്ചു. പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിച്ച നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള സാക്ഷ്യപത്രം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ അരുണ്‍ നല്‍കി. പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ച വ്യക്തിത്വങ്ങളെയും അനുമോദിച്ചു.
Post a Comment
0 Comments