ബോവിക്കാനം (www.evisionnews.co): പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മീത്തല്‍ ആലൂരിലെ റോഡരികില്‍ നിന്ന് തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പിടുത്തത്തില്‍ നാല്‍പതേക്കറിലധികം ഭൂമിയിലെ പതിനായിരകണക്കിന് റബര്‍ മരങ്ങള്‍ കത്തിനശിച്ചു. കാസര്‍കോട് നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നി രക്ഷസേനയും നാട്ടുകാരും പ്ലാന്റേഷന്‍ ജീവനക്കാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് പൂര്‍ണമായും തീയണച്ചത്.
Post a Comment
0 Comments