കാസര്‍കോട് (www.evisionnews.co): ജെ.സി.ബിക്കടിയില്‍പ്പെട്ട് ഗള്‍ഫുകാരന്‍ ദാരുണമായി മരിച്ചു. അര്‍ളടുക്ക പുണ്ടൂര്‍ പാലത്തിങ്കരയിലെ പി.എം അബ്ദുല്‍ മുത്തലിബ് (42)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45 ഓടെ അര്‍ളടുക്കയിലായിരുന്നു അപകടം. പുതിയ വീടിനോട് ചേര്‍ന്ന് കക്കൂസ് കുഴി എടുക്കുന്നതിനായി കല്ല് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ജെ.സി.ബി.യുടെ പിറക് ഭാഗത്തിനടിയില്‍ കുടുങ്ങിയ മുത്തലിബിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈമാസം 10ന് ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെയായിരുന്നു മരണം. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മുത്തലിബ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മുഹമ്മദ് -നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അജ്മല്‍ അബ്നാന്‍, അജ്മല്‍ അസ്മന്‍, അജ്മല്‍ ഹയാന്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഷ്റഫ്, ബഷീര്‍.
Post a Comment
0 Comments