കാഞ്ഞങ്ങാട് (www.evisionnews.co): ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അജാനൂര്‍ കൊളവയലിലെ ഖലീല്‍ (22) ആണ് മരിച്ചത്്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അജാനൂര്‍ കൊളവയലിലെ ഹെല്‍ത്ത് സെന്ററിന് സമീപമാണ് അപകടം. ഖലീല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ലോറിക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മംഗലാപുര ത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. അസീസിന്റെയും മറിയമിന്റെയും മകനാണ്. സഹോദരങ്ങള്‍: ഷാനിദ്, സാബിര്‍, ജസീന, ജബീന.
Post a Comment
0 Comments