കാസര്‍കോട് (www.evisionnews.co): മോഷ്ടിച്ച ബൈക്കുമായി കാസര്‍കോട് സ്വദേശി ചാലക്കുടിയില്‍ പിടിയിലായി. കാസര്‍കോട് കുമ്പളയിലെ ബാവ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ സമദാണ് (22) അറസ്റ്റിലായത്. സൗത്ത് ജംഗ്ഷനിലെ മേല്‍പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് സമദ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയത്. എലിഞ്ഞിപ്ര സ്വദേശി ശ്രീരാജിന്റെ ബൈക്കാണ് മോഷണം പോയത്. പാലത്തിനടിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതിയുടെ അടയാളങ്ങള്‍ സഹിതം വയര്‍ലെസ് സെറ്റ് വഴിയും വാട്സ് ആപ്പ് സന്ദേശം വഴിയും ഡ്യൂട്ടിയിലുണ്ടായിരുന്ന മൊബൈല്‍ പട്രോള്‍, ബൈക്ക് പെട്രോള്‍ ഉദ്യോഗസ്ഥരെയും അറിയിക്കുകയും കോടതി ജംഗ്ഷന്‍ പരിസരത്ത് വെച്ച് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments